ലോക്ക് ഡൗൺ മൂലം ജനങ്ങൾ വീട്ടിലിരിക്കുമ്പോൾ കലയും കലാസൃഷ്ടിയുമെല്ലം കാലഹരണപ്പെട്ട് പോയേക്കാം എന്ന ചിന്ത ഓരൊ കലാകാരനും ഉണ്ടായേക്കാം. "പഴയത് ഒന്നും ഇനിയുള്ള കാലഘട്ടത്തിന്റെതാവില്ല ! പകരം പുതിയ ആശയങ്ങൾ ഉണ്ടാവേണ്ടിയിരിക്കുന്നു " എന്ന സങ്കൽപ്പത്തെ കീറിമുറിക്കുകയാണ് കാർത്തിക് ശങ്കർ എന്ന കലാകാരൻ.
കൊവിഡിന് മുമ്പും ശേഷവും എന്ന സങ്കൽപ്പത്തെ മുൻ നിർത്തി ലോക് ഡൗണിനിടെ വീട്ടിലിരുന്നു തന്നെ ചിത്രീകരിച്ച രണ്ട് മിനിട്ട് ദൈർഘ്യമുളള തന്റെ ഷോർട്ട് ഫിലിമിലൂടെയാണ് കാർത്തിക് ഈ ആശയം പങ്ക്‌വക്കുന്നത്. മലയാള സിനിമയുടെ നാഴികകല്ലായി മാറിയ സ്ഫടികം എന്ന ചിത്രമാണ് ഇതിന് ഉദാഹരണമായി കാർത്തിക് കാഴ്ചവക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇതിനിടെതന്നെ ചിത്രം വൈറലായി.

ചിത്രത്തിന്റെ സംവിധായകനായ ഭദ്രൻ തന്റെ ഫേസ്ബുക്ക് പേജിൽ ഇത് പങ്കുവച്ചതോടെ ആടുതോമയുടെ ആരാധകരും ഇത് ഏറ്റെടുത്ത് കഴിഞ്ഞു. സൃഷ്ടികൾ എല്ലാം കാലാധിഷ്ഠിതമായിരിക്കണം എന്ന് ഓരോ കലാകാരനേയും ഓർമപ്പെടുത്തുന്ന സിനിമയാണ് സ്ഫടികം. ചിത്രം ഇറങ്ങി 25 വർഷം പിന്നിട്ടിടും ജനിച്ചു വീഴുന്ന കുഞ്ഞിന് പോലും ആട് തോമയും ചാക്കോ മാഷും സുപരിചിതരാണ്.

ഭദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം