ന്യൂഡൽഹി: കൊവിഡ് ബാധയില്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് യു.എ.ഇ അംബാസിഡർ മുഹമ്മദ് അൽ ബന്ന പറഞ്ഞു. രോഗബാധിതരെ യു.എ.ഇയിൽ തന്നെ ചികിത്സിക്കും. മെഡിക്കൽ പരിശോധന പൂർത്തിയാക്കിയശേഷം പ്രത്യേക വിമാനത്തിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ തയ്യാറാണെന്നാണ് അംബാസിഡർ വ്യക്തമാക്കി.
ഗൾഫിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനായി സ്ഥാനപതിമാർക്ക് അടിയന്തര ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കറും അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്കയച്ച കത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാലുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ് വിഷയത്തിൽ കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടിയത്.