തിരുവനന്തപുരം: കൊവിഡ് ബാധിച്ച മാഹി സ്വദേശിയുടെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമം നടത്തിയിരുന്നു എന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. എന്നാൽ മറ്റുരോഗങ്ങളുണ്ടായിരുന്നതിനാൽ ജീവൻ രക്ഷിക്കനായില്ല. വൈറസ് ബാധ കണ്ടെത്തുമ്പോൾ തന്നെ തീർത്തും അവശനായിരുന്നു .
ഏപ്രിൽ 1 ആസ്റ്റർ മിംസിൽ സാമ്പിൾ എടുത്തു പരിശോധിച്ചപ്പോഴാണ് രോഗം തെളിഞ്ഞത്.കുടുംബാംഗങ്ങളുടെ പരിശോധനാഫലം നെഗറ്റീവാണെന്നത് ഏറെ ആശ്വാസമാണ്. സമ്പർക്ക പട്ടിക മുഴുവനായും കണ്ടെത്തിയിട്ടുണ്ട്-മന്ത്രി പറഞ്ഞു.