bay

തിരുവനന്തപുരം: പ്രശസ്ത കലാസംവിധായകൻ തിരുവല്ല ബേബി അന്തരിച്ചു. അമേരിക്കയിലെ സ്റ്റേറ്റൻ ഐലൻഡിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. രാമുകാര്യാട്ടിന്റെ നെല്ല് ഉൾപ്പെടെ 140 സിനിമകൾക്ക് കലാ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കയിലെ നിരവധി ദേവാലയങ്ങളുടെ അൾത്താര ഒരുക്കിയതും ബേബിയാണ്. വർഷങ്ങളായി കുടുബവുമൊത്ത് അമേരിക്കയിൽ താമസിച്ചു വരികയായിരുന്നു അദ്ദേഹം. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു മരണം.