karnataka-border-

കാസർകോട്: അതിർത്തി കടക്കാൻ പുതുവഴി കണ്ടെത്തിയ കുടുംബത്തിനെതിരെ പൊലീസ് കേസെടുത്തു. മംഗളൂരുവിലേക്ക് കടൽ മാർഗം ബോട്ടിൽ പോയ കുടുംബത്തിനെതിരെയാണ് കേസെടുത്തത്. കാസർകോട് സ്വദേശിയായ യാക്കൂബും കുടുംബവുമാണ് കടൽ വഴി ബോട്ടിൽ മംഗളൂരുവിലേക്ക് പോയത്. സാക്കിർ എന്ന വ്യക്തിയുടേതായിരുന്നു ബോട്ട്. ഇയാൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ലോക്ക് ഡൗൺ രാജ്യത്തെമ്പാടും പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിൽ നിന്നും കർണ്ണാടകത്തിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്കുണ്ട്. കാസർകോട് നിന്ന് മംഗളൂരുവിലേക്ക് പോകുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളെ കടത്തിവിടാൻ പോലും കർണ്ണാടകം തയ്യാറായിരുന്നില്ല. പിന്നീട് സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയെങ്കിലും രോഗികൾക്ക് മംഗളൂരുവിലെ ആശുപത്രികളിൽ ചികിത്സ നിഷേധിക്കുന്ന സംഭവങ്ങളുമുണ്ടായി.