ന്യൂഡൽഹി:ഡൽഹിയിൽ കൊവിഡ് ബാധിതനെതിരെ കേസെടുത്തു. നിസാമുദ്ദീൻ തബ് ലീഗ് ആസ്ഥാനത്ത് പോയത് മറച്ചുവച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. കോൺഗ്രസ് മുൻ കൗൺസിലറാണ് ഇയാൾ. നേരത്തേ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ സ്വയം മുന്നോട്ടുവരണമെന്ന് അധികൃതർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൂടുതൽ പേരും ഇതിന് തയ്യാറായില്ല. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ വിദേശികൾ അടക്കമുള്ള നിരവധിപേർ അറസ്റ്റിലായിരുന്നു.
കഴിഞ്ഞദിവസവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിദേശികൾ ഉൾപ്പെടെയുളളവരെ അറസ്റ്റുചെയ്തിരുന്നു. ഇപ്പോഴും പരിശോധന തുടരുകയാണ്. സമ്മേളനത്തിൽ പങ്കെടുത്തവർ രാജ്യത്ത് പലഭാഗങ്ങളിൽ ഇപ്പോഴും ഒളിവിൽ കഴിയുകയാണെന്നാണ് കരുതുന്നത്.