ലോക്ക് ഡൗൺ കാലം പലർക്കും കുടുംബത്തോടൊപ്പം കഴിയാൻ വീണുകിട്ടിയ ഒരു ഒഴിവുകാലം കൂടിയാണ്. മക്കളോടൊപ്പമുള്ള കുസൃതികളാണ് പലരും പങ്കുവയ്ക്കുന്നത്. ഇന്ദ്രജിത്തിന്റെ മക്കളായ പ്രാർത്ഥനയും നക്ഷത്രയും ചേർന്ന് അച്ഛന്റെ തലമുടിയിൽ പരീക്ഷണം നടത്തിയ കാര്യമാണ് ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും അടച്ചുപൂട്ടിയ സ്ഥിതിക്ക് മക്കൾ ആ ജോലി ഏറ്റെടുത്തുവെന്നാണ് ഇന്ദ്രജിത്ത് പറയുന്നത്. മക്കൾ തന്റെ തല മൊട്ടയടിച്ച പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് താരം. ചിത്രത്തിൽ അച്ഛനൊപ്പം സെൽഫിയ്ക്ക് പോസ് ചെയ്ത് കുട്ടികളുമുണ്ട്.
പുതിയ ഹെയർ സ്റ്റൈലിനെ പ്രശംസിച്ച് കാളിദാസ് ജയറാം , പേളി മാണി, ആഷിക് അബു, സുദേവ് നായർ, രഞ്ജിനി ജോസ്, വിജയ് യേശുദാസ് എന്നിവർ രംഗത്ത് വന്നു. പൃഥ്വിരാജ് മടങ്ങിവരുമ്പോൾ താടി ഇതുപോലെ ആക്കണം എന്നായിരുന്നു സുപ്രിയയുടെ കമന്റ്.