aa

അരുണാചൽപ്രദേശ്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള തുക സമാഹരിക്കുന്നതിനായി മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളം ഒരു വർഷത്തേക്ക് 30 ശതമാനം വെട്ടിക്കുറച്ചതായി അരുണാചൽപ്രദേശ് മുഖ്യമന്ത്രി പേമാ ഖണ്ഡു വ്യക്തമാക്കി. ഏപ്രിൽ ഒന്ന് മുതലുള്ള ശമ്പളമാണ് വെട്ടിക്കുറയ്ക്കുന്നത്.

ഇന്ത്യയിൽ ഏറ്റവും കുറവ് കൊവിഡ് ബാധിതരുള്ള സംസ്ഥാനങ്ങളിലൊന്നാണ് അരുണാചൽ പ്രദേശ്. ഒരാൾക്ക് മാത്രമാണ് വൈറസ് സ്ഥിരീകരിച്ചത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.

കർണാടകയും എം.എൽ.എമാരുടെയും മന്ത്രിമാരുടെയും ശമ്പളം 30 ശതമാനം കുറച്ചു. ജനപ്രതിനിധികളുടെയും സർക്കാർ ജീവനക്കാരുടെയും ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് മഹാരാഷ്ട്ര, തെലങ്കാന ,ആന്ധ്രാപ്രദേശ്, ഒഡീഷ, രാജസ്ഥാൻ സംസ്ഥാനങ്ങളും തീരുമാനിച്ചിട്ടുണ്ട്.