fish

കൊച്ചി : എറണാകുളം ജില്ലയിലെ മത്സ്യമാർക്കറ്റുകളിലും ഇറച്ചി മാർക്കറ്റുകളിലും ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ മിന്നൽ പരിശോധന. തൃപ്പൂണിത്തുറ ചമ്പക്കര മത്സ്യ മാർക്കറ്റിൽ നിന്നും വീണ്ടും 50 കിലോ ഗ്രാം പഴകിയ മത്സ്യം പിടിച്ചെടുത്തു. ഈസ്റ്റർ ദിനമായ നാളെ പഴകിയ മത്സ്യവും ഇറച്ചിയും വില്പന നടത്താതിരിക്കാണ് മിന്നൽ പരിശോധന നടത്തിയത്. പരിശോധന പുരോഗമിക്കുകയാണ്.

രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. ഉദ്യോഗസ്ഥർ പല വിഭാഗമായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. കൊച്ചിയിൽ ആദ്യം കാളമുക്ക് ഹാർബറിലാണ് റെയ്ഡ് നടത്തിയത്. എന്നാൽ, ഇവിടെ വില്ക്കാൻ എത്തിച്ച മീനുകൾക്കൊന്നും പഴക്കമുണ്ടായിരുന്നില്ല. ജില്ലയിലെ മറ്റ് മാർക്കറ്റിൽ നിന്നുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കഴിഞ്ഞ ദിവസം ഫിഷറീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 5000 കിലോയ്ക്ക് മുകളിൽ പഴകി മത്സ്യം ജില്ലയിൽ പിടിച്ചെടുത്തിരുന്നു. ചമ്പക്കര മാർക്കറ്റിൽ നിന്നും മത്സ്യം പിടികൂടി നശിപ്പിച്ചു കളഞ്ഞിരുന്നു.അതേസമയം, ഈസ്റ്ററിനായി ഇറച്ചിയും മത്സ്യവും വാങ്ങാൻ എത്തുന്നവരും ഏറെയാണ്. സാമൂഹിക അകലം പാലിച്ചാണ് മാർക്കറ്റുകളിൽ കച്ചവടം നടത്തുന്നത്.