തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ നിരന്തരം വിമർശിക്കുന്ന പ്രതിപക്ഷത്തെ നിശിതമായി വിമർശിച്ചും പരിഹസിച്ചും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്തെത്തി. സർക്കാരിനെതിരെ നിരന്തരം വിമർശിക്കുന്നത് ഒരു ദിനചര്യ ആക്കാതെ ഇത്തരം സാഹചര്യത്തിൽ സർക്കാരിനൊപ്പം ചേർന്ന് നിന്ന് ക്രിയാത്മകമായി പ്രവർത്തിക്കണമെന്നാണ് അദ്ദേഹം പ്രതിപക്ഷത്തോട് ആവശ്യപ്പെടുന്നത്.
പ്രതിപക്ഷം കടമ മറക്കുകയാണെന്ന് പറഞ്ഞ സുരേന്ദ്രൻ സർക്കാരിനെ വിമർശിക്കുന്ന ജോലി മാത്രമാണ് സംസ്ഥാനത്ത് പ്രതിപക്ഷം ചെയ്യുന്നതെന്നും മോദി സർക്കാരിനെതിരെ രാഹുൽ ഗാന്ധി സ്വീകരിക്കുന്ന നിലപാട് തന്നെയാണ് സംസ്ഥാന സർക്കാരിനെതിരെ കേരളത്തിലെ പ്രതിപക്ഷവും സ്വീകരിക്കുന്നതെന്നും പറഞ്ഞു.