india

ന്യൂഡൽഹി: കൊവിഡിനെ നേരിടുന്നതിൽ ഇന്ത്യ മറ്റു രാജ്യങ്ങളേക്കാൾ മുന്നിലെന്ന് ഓക്സ്‌ഫോർഡ് കൊവിഡ് ഗവ. റെസ്‌പോൺസ് ട്രാക്കറിന്റെ പഠനറിപ്പോർട്ട്. യു.എസ്, ജർമ്മനി, ഇറ്റലി, സ്‌പെയിൻ, ദക്ഷിണ കൊറിയ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മുന്നിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

രോഗം പടർന്ന് പിടിച്ചപ്പോൾ സർക്കാരുകൾ എങ്ങനെ പ്രവർത്തിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. സർക്കാരിന്റെ നയങ്ങളും ഇടപെടലുകളും പഠന വിധേയമാക്കിയിരിക്കുന്നു. സ്‌കൂളുകളും ഓഫിസുകളും അടച്ചിടുക, പൊതു പരിപാടികൾ റദ്ദാക്കൽ, പൊതുഗതാഗതം നിർത്തലാക്കുക, പബ്ലിക് ഇൻഫർമേഷൻ ക്യാമ്പെയിൻ, ആഭ്യന്തരരാജ്യാന്തര യാത്രാ നിയന്ത്രണങ്ങൾ, ധനപരമായ നടപടികൾ, ആരോഗ്യമേഖലയിലെ അടിയന്തര നിക്ഷേപം, വാക്സിൻ, പരിശോധന തുടങ്ങിയവ ഇടപെടലുകളിൽ ഉൾപ്പെടുന്നു.

കൊവിഡ് സ്ഥിരീകരിച്ചത് മുതൽ മോദി സർക്കാർ അതിവേഗ നടപടികൾ സ്വീകരിച്ചതായി പഠനത്തിൽ പറയുന്നു. മറ്റ് രാജ്യങ്ങളേക്കാൾ അതിവേഗത്തിലാണ് ഇന്ത്യൻ സർക്കാർ പ്രതികരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.