covid-19

അബുദാബി: യു.എ.ഇയിൽ കൊവിഡ് ബാധിച്ച് രണ്ട് പേർ മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് മരണങ്ങൾ 16 ആയി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 370 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. മൊത്തം സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 3,360 ആണ്. 150 ഓളം പേർ വെള്ളിയാഴ്ച സുഖംപ്രാപിച്ചു. ഇതോടെ രോഗം ഭേദമായവർ 418 ആയി.

കൊവിഡ് ബാധിച്ച് മരിച്ച രണ്ട് ഏഷ്യൻ പ്രവാസികളുടെ കുടുംബങ്ങളെ മന്ത്രാലയം അനുശോചനം അറിയിച്ചു. മരണപ്പെട്ട രണ്ടുപേർക്കും വിട്ടുമാറാത്ത രോഗങ്ങളുണ്ടായിരുന്നു. ഇത് വൈറസിനെ പ്രതിരോധിക്കാനുള്ള അവരുടെ കഴിവിനെ ദുർബലമാക്കിയെന്നും മന്ത്രാലയം കുറിപ്പിൽ വ്യക്തമാക്കി.