amala

വലിയ മൃഗസ്നേഹിയാണ് അമല അക്കിനേനി. കൊവിഡ് കാലത്ത് പ്രിയപ്പെട്ട വളർത്തുമൃഗങ്ങൾക്ക് വേണ്ടി കൂടി സംസാരിക്കുകയാണ് താരം. "വളർത്തുമൃഗങ്ങൾക്ക് കൊവിഡ് പകരില്ല. വേൾഡ് ഓർഗനൈസേഷൻ ഫോർ ആനിമൽ ഹെൽത്ത്, വേൾഡ് വെറ്ററിനറി അസോക്ക്, ഇന്ത്യൻ വെറ്ററിനറി അസോക്ക്, മൃഗസംരംക്ഷണ ബോർഡ് എന്നിവയെല്ലാം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്,.

" അമല ട്വിറ്ററിൽ പറയുന്നു. 'ബ്ലു ക്രോസ് ഒഫ് ഹൈദരാബാദ്' എന്ന എൻജിഒയ്ക്ക് നേതൃത്വം നൽകിയ അമല സാമൂഹികപ്രവർത്തനങ്ങളിലും സജീവമാണ്. മൃഗങ്ങൾക്ക് സംരക്ഷണം നൽകുന്ന നിരവധി പ്രവർത്തനങ്ങൾ അമലയും ബ്ലൂ ക്രോസും ചേർന്ന് നടത്തുന്നുണ്ട്.

'എന്റെ സൂര്യപുത്രിയ്ക്ക്', 'ഉള്ളടക്കം' തുടങ്ങിയ ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് തന്നെ മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് അമല. 2017 ൽ 'കെയർ ഒഫ് സൈറ ബാനു' എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും തിരിച്ചെത്തിയിരുന്നു. വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്ന അമല, ഇടക്കാലത്ത് തെലുങ്കിലും ഹിന്ദിയിലും ചില ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.