pic-

റിയാദ്: കൊവിഡിനെ നേരിടുന്നതിന് സൗദിയിൽ ആഴ്ചയിൽ 1000 വെന്റിലേറ്ററുകൾ നിർമ്മിക്കുന്നു. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം വെന്റിലേറ്ററുകളുടെ കുറവിനെ കുറിച്ച് സൂചിപ്പിച്ചിരുന്നു. ബിസിനസ് സമൂഹം അത് ഏറ്റു എടുത്ത് മുന്നോട്ട് വന്നതിന്റെ ഭാഗമായണ് വെന്റിലേറ്ററുകളുടെ നിർമ്മാണം. ബിസിനസ് കമ്മ്യൂണിറ്റിയുടെ സഹായത്തോടെ സൗദി ചേംബേഴ്സ് കൗൺസിലാണ് ഇവ നിർമ്മിക്കുന്നത്.
കൊവിഡ് പിടിപെട്ടാൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ശ്വാസകോശങ്ങളെയാണ്. രോഗികളെ ശ്വസിക്കാൻ സഹായിക്കുന്നതാണ് വെന്റിലേറ്ററുകൾ, കൊവിഡ് ബാധിച്ചവർക്ക് പരിചരണം നൽകുന്നതിൽ ഇത് നിർണ്ണായകമാണ്. പ്രത്യേകിച്ച് ശ്വസിക്കാൻ പാടുപെടുന്നവർക്ക്. ഗുരുതര രോഗബാധിതരായവർക്ക് ശ്വസനപ്രവർത്തനം വീണ്ടെടുക്കുന്നതുവരെ ജീവനോടെ നിലനിർത്താൻ വെൻറിലേറ്ററുകൾക്ക് കഴിയും.