kerala

കാസർകോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ടുചെയ്ത കാസർകോട് ജില്ലയിൽ പതിമൂന്ന് പേർ കൂടി രോ​ഗവിമുക്തരായി. ഇവർ ഉടൻ ആശുപത്രി വിടും. കാസർകോട് ജനറൽ ആശുപത്രിയിൽ നിന്നുള്ള അഞ്ചുപേർക്കും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള അഞ്ചുപേർക്കും പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച മൂന്ന് പേർക്കുമാണ് രോഗം ഭേദമായത്.

മെഡിക്കൽ ബോർഡിന്റെ അനുമതി കിട്ടുന്നതോടെ ഇവർ ആശുപത്രി വിടും. ഇതോടെ ജില്ലയിൽ രോഗം ഭേദമായവരുടെ എണ്ണം 37 ആയി. 128 പേരാണ് ഇനി ചികിത്സയിലുള്ളത്. അതേസമയം രോഗ വ്യാപനത്തിനുള്ള സാദ്ധ്യതകൾ പൂർണമായും അടയ്ക്കുന്നതിനായി ജില്ലയിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.