suraj

ലോക്ക് ഡൗൺ കാലം കുടുംബത്തിനൊപ്പം ചെലവഴിക്കുകയാണ് സുരാജ് വെഞ്ഞാറമൂ്. വീട്ടുവിശേഷങ്ങളും രസകരമായ വീഡിയോകളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാൻ സുരാജും സമയം കണ്ടെത്താറുണ്ട്. സുരാജ് പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സുരാജും ഭാര്യ സുപ്രിയയുമാണ് വീഡിയോയിൽ ഉള്ളത്.

ഫോണിൽ നോക്കി കൊണ്ടിരിക്കുന്ന സുരാജിനോട്, അച്ഛനെന്തിനാ അമ്മയുടെ ഫോണിൽ നോക്കുന്നത്, അച്ഛന് അച്ഛന്റെ ഫോണിൽ നോക്കികൂടെ എന്നാണ് മകന്റെ ചോദ്യം. ഇത് അച്ഛന്റെ ഫോൺ ആണ് എന്നാണ് സുരാജിന്റെ മറുപടി. സുപ്രിയ വളരെ ഗൗരവത്തിൽ ഫോൺ നോക്കുമ്പോൾ ആകെ അസ്വസ്ഥനായിരിക്കുന്ന സുരാജിനെ കാണാം. സുരാജിന്റെ മകൻ കാശിനാഥാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. "ഭയമല്ല ജാഗ്രതയാണ് വേണ്ടത്. #stayhome #staysafe," എന്നീ കാപ്ഷനുകളോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.