-hilary-heath

ലണ്ടൻ : കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് നടി ഹിലരി ഹീത്ത് അന്തരിച്ചു. 74 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളും ഹിലരിയെ അലട്ടിയിരുന്നു. ഹോറർ സിനിമയായ വിച്ച്ഫൈൻഡർ ജനറൽ (1968 ) , വുതറിംഗ് ഹൈറ്റ്സ് ( 1970 ) തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്‌തയായ ഹിലരി സിനിമാ നിർമാതാവ് കൂടിയാണ്.

1945 മേയ് 6ന് ലിവർപൂളിൽ ജനിച്ച ഹിലരി ടെലിവിഷൻ സീരീസുകളിലൂടെയാണ് അഭിനയരംഗത്തേക്കെത്തിയത്. ആൻ ഓഫുള്ളി ബിഗ് അഡ്വഞ്ചർ ( 1995 ) എന്ന ചിത്രത്തിന്റെയും ദ റോമൻ സ്പ്രിംഗ് ഒഫ് മിസിസ് സ്‌റ്റോൺ ( 2003 ), റിബേക്ക ( 1997 ) തുടങ്ങിയ ടെലിവിഷൻ സീരീസുകളുടെയും നിർമാതാവായിരുന്നു. 2014ൽ പുറത്തിറങ്ങിയ ജമൈക്ക ഇൻ എന്ന മിനി സീരീസാണ് ഹിലരി അവസാനമായി നിർമിച്ചത്.