-arrest

കുവൈറ്റ്: കുവൈറ്റിലെ ജലീബ് അൽ ഷുവൈക്കിൽ നിന്നും ട്രക്കിൽ തൊഴിലാളികളെ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഡ്രൈവർ അറസ്റ്റിൽ. ആറ് പേരെയാണ് ട്രക്കിൽ നിന്നും കണ്ടെത്തിയത്. തനിക്ക് ഒപ്പം കമ്പനിയിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് ട്രക്കിൽ ഉള്ളതെന്നാണ് ഡ്രൈവർ പൊലീസിനോട് പറഞ്ഞത്.

എന്നാൽ തൊഴിലാളികളുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ചപ്പോൾ ഇവർ വ്യത്യസ്ത കമ്പനികളിൽ ജോലി ചെയ്യുന്നവരാണെന്ന് കണ്ടെത്തുകയായിരുന്നു. കള്ളത്തരം കാണിച്ച് കൊവിഡ് കാലത്ത് തൊഴിലാളികളെ കടത്താനുള്ള ഭാഗമാണിതെന്ന് കണ്ടെത്തി. തുടർന്നാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്‌. പിടിയിലായ തൊഴിലാളികളെ ചോദ്യം ചെയ്തു വരുന്നു. എങ്ങോട്ടേക്ക് പോകാനായിരുന്ന യാത്ര, എന്തായിരുന്നു ലക്ഷ്യം തുടങ്ങിയ കാര്യങ്ങളെല്ലാം ചോദിച്ചറിയുകയാണ്.