who-

ന്യൂഡൽഹി: ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ എടുത്ത് കളയുന്നത് കൊവിഡ് വീണ്ടും പടരാൻ ഇടയാക്കുമെന്ന് ലോകരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. വൈറസിൽ നിന്നും രോഗമുക്തി നേടാൻ സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണ് പരിഹാരം. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ എടുത്ത് കളയുന്നത് അപകടരമായി തിരിച്ചുവരവിന് കാരണമാകും.

നിയന്ത്രണങ്ങൾ സമ്പദ് വ്യവസ്ഥയെ ബാധിച്ചാലും ലോക്ക് ഡൗൺ തുടരണമെന്നാണ് ലോകരോഗ്യ സംഘടന ഡയറക്ടർ ടെഡ്രൊസ് അഥനം പറയുന്നത്. ഇന്ത്യയിൽ ലോക്ക് ഡൗൺ നീട്ടണോ എന്നതു സംബന്ധിച്ച ചർച്ച നടക്കുന്നതിനിടെയാണ് ലോകരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഒപ്പം കൊവിഡ് വ്യാപകമായി പടർന്നു പിടിച്ച ഇറ്റലിയും സ്‌പെയിനും ലോക്ക് ഡൗൺ നിലനിർത്തിക്കൊണ്ട് ചില നിയന്ത്രണങ്ങൾ എടുത്ത് കളയാൻ ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ നീക്കുന്നത് അപകടകരമാണെന്ന ലോകരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ഇന്ത്യയിൽ ചർച്ചയാവുകയാണ്‌. ലോക്ക്ഡൗൺ പിൻവലിച്ചതിനുശേഷം രോഗം പടർന്ന് പിടിച്ചാൽ അത് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ലംഘനമായി കണക്കാക്കുകയും ചെയ്യും.