jalel

മലപ്പുറം: തിരിച്ചെത്തുന്ന പ്രവാസികളെ ക്വാറന്റൈൻ ചെയ്യാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും സംസ്ഥാനസർക്കാർ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി കെ ടി ജലീൽ പറഞ്ഞു. പ്രവാസികളെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച തീരുമാനം കേന്ദ്ര സർക്കാരും വിദേശ രാജ്യങ്ങളും ആലോചിച്ച് എടുക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.


രോഗബാധിതരല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ സഹായിക്കാമെന്ന് യു.എ.ഇ നേരത്തേ അറിയിച്ചിരുന്നു. രോഗബാധിതരെ യു.എ.ഇയിൽ തന്നെ ചികിത്സിക്കാം എന്നും ഇന്ത്യയിലെ യു.എ.ഇ അംബാസിഡർ അഹമ്മദ് അൽ ബന്ന വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ വാഗ്ദാനത്തോട് വിദേശ കാര്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല.

അതേസമയം ഗൾഫിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം.കെ.രാഘവൻ എം.പി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.