patna

പട്ന: കൊവിഡ് വ്യാപനം തടയാൻ പ്രതിരോധ പ്രവർത്തനത്തിന് സർക്കാർ ആഹ്വാനം ചെയ്തപ്പോൾ തന്നെ കതകടച്ച് വീട്ടിലൊതുങ്ങിയവരാണ് മലയാളികൾ. എന്നാൽ ഇതിപ്പോൾ നമ്മൾ മാത്രമേ അനുസരിക്കുന്നുള്ളോ എന്നാണ് നവ മാദ്ധ്യമങ്ങളിൽ ഉയരുന്ന ചോദ്യം. രോഗം പകരാതിരിക്കാൻ സാമൂഹിക അകലം പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് അധികൃതർ ആവർത്തിച്ച് അഭ്യർത്ഥിക്കുമ്പോഴും ഉത്തരേന്ത്യയിൽ ഇത് നിരന്തരം ലംഘിക്കുകയാണ്.

ബിഹാറിലെ പട്നയിൽ നിന്നുളള ദൃശ്യങ്ങളാണ് പുറത്തുവന്നത്. പട്നയിലെ ദിഘ മേഖലയിൽ പ്രവർത്തിക്കുന്ന പച്ചക്കറി മാർക്കറ്റിലെ തിരക്കാണ് വൈറലാകുന്നത്. നൂറുകണക്കിന് ആളുകൾ പച്ചക്കറി വാങ്ങാൻ തടിച്ചുകൂടിയിരിക്കുകയാണ്. ലോക്ക്ഡൗൺ ആണെന്ന കാര്യം മറന്ന് സാധാരണമട്ടിലാണ് ഇടപെടൽ. ബിഹാറിൽ 60 പേരാണ് കൊവിഡ് 19 ബാധിച്ച് ചികിത്സയിലുള്ളത്.