കാസർകോട്: കൊവിഡ് രോഗിയായ യുവതി പ്രസവിച്ചു. പരിയാരം മെഡിക്കൽകോളേജിലായിരുന്നു യുവതി ഇന്ന് ഉച്ചയോടെ ആൺകുഞ്ഞിന് ജന്മം നൽകിയത്. അമ്മയും കുഞ്ഞും നിരീക്ഷണത്തിൽ തുടരുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.