kerala

തിരുവനന്തപുരം: ലോക്ക് ഡൗണിൽ നിശ്ചലമായ ചെറുകിട വ്യാപാര മേഖലയെ മാന്ദ്യത്തിൽ നിന്ന് രക്ഷിക്കാൻ ഓൺലൈൻ വിതരണ സംവിധാനം വരുന്നു. ലോക്ക് ഡൗൺ മാറിയാലും അടുത്ത ആറ് മാസത്തേക്ക് കൊവിഡ് പ്രതിരോധ മുൻകരുതലുകൾ വേണമെന്ന സർക്കാർ സൂചനയുടെ അടിസ്ഥാനത്തിൽ വ്യാപാരമേഖലയ്ക്കുണ്ടായേക്കാവുന്ന തകർച്ചയെ മറികടക്കാനാണ് ചെറുകിട വ്യാപാരികൾക്കായി 'ഓഡോ സ്റ്റോർ' എന്ന ഓൺലൈൻ ഡെലിവെറി സൊല്യൂഷൻ ആവിഷ്കരിക്കുന്നത്.

ചെറുകിട റീട്ടെയിൽ വ്യാപാരികൾക്ക് അവരുടെ ഉത്പന്നങ്ങൾ ഓഡോ സ്റ്റോഴ്സ് എന്ന മൊബൈൽ ആപ്പിൽ പ്രദർശിപ്പിക്കാവുന്നതും ഉപഭോക്താക്കൾക്ക് നേരിട്ട് ഇവ ഓർഡർ ചെയ്യാവുന്നതുമാണ്. ഓർഡർ ചെയ്ത സാധനങ്ങൾ ഓഡോ സ്റ്റോഴ്സ് ഡെലിവെറി ടീം വീടുകളിൽ എത്തിച്ചു കൊടുക്കും.

ആദ്യത്തെ 1000 വ്യാപാരികൾക്ക് ഓൺലൈൻ ഡെലിവെറി സൊല്യൂഷന്റെ രജിസ്ട്രേഷൻ സൗജന്യമായിരിക്കും. വിശദ വിവരങ്ങൾക്ക് facebook.com/odokerala എന്ന പേജ് സന്ദർശിച്ച് മെസേജ് അയയ്ക്കുകയോ 6238 720700 / 7676969798 എന്ന നമ്പരുകളിൽ മിസ്ഡ് കോൾ അടിക്കുകയോ ചെയ്യാം. http://register.odostores.com/ എന്ന ലിങ്കിൽ നേരിട്ടും രജിസ്റ്റർ ചെയ്യാം.