തിരുവനന്തപുരം ജില്ലയിലെ വട്ടപ്പാറ വെങ്കോടിനടുത്തു ഒരു വീടിന്റെ മേൽക്കൂരയിലെ ഷീറ്റിനടിയിൽ ഒരു വലിയ പാമ്പിനെ കണ്ടു എന്ന് പറഞ്ഞു രാവിലെ തന്നെ വാവക്ക് കാൾ എത്തി.വീട്ടമ്മയാണ് പാമ്പിനെ കണ്ടത്. സ്ഥലത്ത് എത്തിയ വാവ വീട്ടിലേക്കു നടന്നു തുടങ്ങി. കൂറേ ദൂരം നടക്കാനുണ്ട്. വനത്തിലെത്തിയ പ്രതീതി ,ഒറ്റപ്പെട്ടു ഇരിക്കുന്ന ഒരു പഴയവീട് ,കൂടെ വന്നയാൾ മേൽ കൂരയിലിരുന്ന പാമ്പിനെ വാവയ്ക്കു കാണിച്ചുകൊടുത്തു. കുറച്ചുസമയത്തിനുള്ളിൽ വാവ പാമ്പിനെ പിടികൂടി.
അപ്പോഴാണ് അടുത്ത കാൾ തിരുവന്തപുത്ത് നിന്ന് വർക്കല പോകുന്നവഴി വട്ടവിള എന്ന സ്ഥലത്തെ ഒരു വീടിനു പുറകിൽ അണലിയെ കണ്ടു എന്ന് പറഞ്ഞാണ് വിളിച്ചത്. സ്ഥലത്ത് എത്തിയ വാവ കരിമ്പിന്റെ ചുവട്ടിൽ ചുറ്റിയിരുന്ന അണലിയെ കണ്ടു. അടുത്തടുത്തായി നിരവധി വീടുകൾ ഉള്ള സ്ഥലമാണ് , കുട്ടികളുടെ കളിസ്ഥലം. എന്തായാലും അണലിയെ കണ്ടത് നന്നായി ഇല്ലെങ്കിൽ അപകടം ഉറപ്പ്...കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്