തിരുവനന്തപുരം.കൊവിഡ് 19 നെതിരായ പ്രതിരോധ പ്രവർത്തനത്തിൽ ആയുർവേദത്തെയും പ്രയോജനപ്പെടുത്താനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തെ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് ഡോ.രാജുതോമസ്,ജനറൽ സെക്രട്ടറി ഡോ.സാദത്ത് ദിനകർ എന്നിവർ പ്രസ്താവനയിൽ അഭിനന്ദിച്ചു.ഇതിലൂടെ കേരളത്തിന്റേതായ ഒരു ചികിത്സാ മാർഗം ലോകത്തിനു മുന്നിൽ സമർപ്പിക്കാനാകുമെന്നും അവർ പറഞ്ഞു.