ബീജിംഗ്: കൊവിഡിന്റെ പ്രഭവകേന്ദ്രമായ ചൈനയിഹുബെയ് പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലെ 8000 യുവാക്കൾക്ക് തൊഴിൽ നൽകാനൊരുങ്ങി പ്രാദേശിക ഭരണകൂടം. കൊവിഡിനെ തുടർന്ന്​ മൂന്ന് മാസത്തോളം ലോക്ക് ​ഡൗൺ പ്രഖ്യാപിച്ചതോടെ നിരവധി പേർക്കാണ്​ ഇവിടെ തൊഴിൽ നഷ്​ടമായത്​. ബിരുദം പൂർത്തിയാക്കി പുറത്തിറങ്ങുന്ന യുവാക്കൾക്കും തൊഴിൽ ലഭിക്കാത്ത സാഹചര്യമാണ്​ നിലവിൽ​. ഈ അവസ്ഥ മറികടക്കാനാണ് ഷീജിംഗ്​ പ്രവിശ്യയിലെ ഷാക്​സിമഗ് പ്രാദേശിക ഭരണകൂടം​ വുഹാൻ യൂണിവേഴ്​സിറ്റിയിൽ നിന്ന്​ പഠിച്ചിറങ്ങുന്ന 8,000 യുവാക്കൾക്ക്​​ ജോലി നൽകുന്നത്​. പ്രതിവർഷം ഏകദേശം ഒമ്പത്​ ലക്ഷം രൂപ ഇവർക്ക്​ ശമ്പളമായി നൽകും. നഗരത്തിലെ വ്യവസായശാലകളിലായിരിക്കും ജോലി. വുഹാനിൽ മാത്രം 50, 000ത്തോളം ​പേർക്ക്​ രോഗം ബാധിച്ചിരുന്നു. രണ്ടായിരത്തോളം പേർ മരിച്ചു.