ആലപ്പുഴ: എല്ലാവരും വീടുകളിൽ അടച്ചുപൂട്ടിയിരിക്കുന്ന ലോക്ക്ഡൗൺ കാലത്ത് സംസ്ഥാനത്തെ നദികളിലെയും ജലാശയങ്ങളിലെയും മാലിന്യത്തിന്റെ അംശം എത്ര കുറഞ്ഞിട്ടുണ്ടാകും? ഈ ചാദ്യത്തിന് ഉത്തരം ഒരാഴ്ചക്കുള്ളിൽ അറിയാം. മലിനീകരണ നിയന്ത്രണ ബോർഡ് സംസ്ഥാനത്തെ എല്ലാ നദികളിലും ജലാശയങ്ങളിലും പരിശോധന നടത്തുകയാണ്.
ബോർഡിന്റെ 92 സ്ഥിരം സാമ്പിൾ ശേഖരണ പോയിന്റുകളിൽനിന്ന് ശേഖരിക്കുന്ന ജലമാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ലോക്ക് ഡൗണിന് തൊട്ട് മുമ്പുവരെയുള്ള സാമ്പിളുകൾ ബോർഡിന്റെ കൈവശവുമണ്ട്. കായൽനില പഠനകേന്ദ്രവും അടുത്ത ആഴ്ച സാമ്പിൾ ശേഖരിക്കുന്നുണ്ട്.
ലോക്ക്ഡൗൺ 17 നാൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് ശരാശരി 30 മുതൽ 35 ശതമാനം വരെ വായുമലിനീകരണം കുറഞ്ഞതായാണ് ആദ്യഘട്ട പഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട കണക്ക് ശേഖരിക്കുന്നതേയുള്ളൂ.