jio-fiber

കൊച്ചി: ലോക്ക് ഡൗൺ കാലയളലിവും കേരളത്തിൽ ജിയോ ഫൈബർ അതിവേഗ ബ്രോഡ്ബാൻഡ് കണക്‌ടിവിറ്റി ലഭ്യമാക്കുന്നു. മികച്ച കവറേജ് വർദ്ധനയും കമ്പനി ഉറപ്പാക്കുന്നുണ്ട്. സംസ്ഥാനത്തെ വിവിധ നഗരങ്ങളിലായി ഘട്ടംഘട്ടമായി നടപ്പാക്കുന്ന ജിയോ ഫൈബർ ഹൈസ്‌‌‌പീഡ് ബ്രോഡ്ബാൻഡ് സേവനം ഇപ്പോൾ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ലഭ്യമാണ്.

ലോക്ക് ഡൗൺ ആയതിനാൽ ഒട്ടേറെപ്പേർ വീടുകളിൽ ജോലി ചെയ്യുന്നതിനാൽ, റസിഡൻഷ്യൽ ഏരിയകളിൽ ജിയോ ഫൈബർ സേവനം കൂടുതൽ മികവുറ്റതാക്കുന്നുണ്ട്. 100 എം.ബി.പി.എസ് മുതൽ ഒരു ജി.ബി.പി.എസ് വരെ വേഗമുള്ള ജിയോ ബ്രോഡ്‌ബാൻഡ് സേവനം കുടുംബങ്ങൾക്കും ചെറുകിട, വൻകിട സംരംഭങ്ങൾക്കും പ്രൊഫഷണലുകൾക്കും ലഭ്യമാണ്. നിലവിലെ, ഡാറ്റാ ഡിമാൻഡ് പരിഗണിച്ച്, എല്ലാ ജിയോ ഫൈബർ പ്ളാനുകളിലും ഇരട്ടി ഡാറ്റയും നൽകുന്നുണ്ട്.

ജിയോ ഫൈബർ സേവനം

ലഭിക്കുന്ന സ്ഥലങ്ങൾ

 തിരുവനന്തപുരം : കഴക്കൂട്ടം, മേനംകുളം, ജവഹർ നഗർ, പൂജപ്പുര, കൈമനം.

 കൊല്ലം : രണ്ടാംകുറ്റി, മയ്യനാട്

 ആലപ്പുഴ : പഴവീട്, തട്ടമ്പള്ളി, വലിയകുളം

 കൊച്ചി : ഫോർട്ട് കൊച്ചി, തേവര, കടവന്ത്ര, കലൂർ, എളമക്കര, പനമ്പിള്ളി നഗർ, കാക്കനാട്, തൃപ്പൂണിത്തുറ, കളമശേരി, ചങ്ങമ്പുഴ നഗർ, ആലുവ

 തൃശൂർ : കുട്ടനെല്ലൂ‌ർ

 കോഴിക്കോട് : ഇരഞ്ഞിപ്പാലം, കാരപ്പറമ്പ്, മലാപ്പറമ്പ്, ബിലാത്തിക്കുളം, വേങ്ങേരി, നടക്കാവ്, മാവൂർ റോഡ്, മാങ്കാവ്

 കണ്ണൂർ : താണ, പയ്യമ്പലം, ബർണാശേരി