ന്യൂഡൽഹി : ആർമി ഉദ്യോഗസ്ഥന്റെ അന്ത്യ കർമ്മങ്ങളിൽ പങ്കെടുക്കാൻ മാതാപിതാക്കൾക്ക് യാത്രചെയ്യേണ്ടി വന്നത് റോഡ് മാർഗം 2600 കിലോ മീറ്റർ. വീരചക്ര നേടിയ കേണൽ എൻ എസ് ബാലിന്റെ മാതാപിതാക്കൾക്കാണ് വിമാന സർവീസ് ലഭിക്കാത്തതിനെ തുടന്ന് അമൃതസർ മുതൽ ബംഗളുരു വരെ കാറിൽ യാത്ര ചെയ്യേണ്ടി വന്നത്. മറ്റു ആർമി ഉദ്യോഗസ്ഥർക്ക് ഇതിൽ വലിയ രീതിയിലുളള പ്രതിഷേധമാണുളളത്.
ക്യാൻസർ രോഗത്തെ തുടർന്ന് ബംഗളുരുവിൽ ചികിത്സയിലായിരുന്ന എൻ എസ് ബാൽ ഇന്നലെയാണ് മരണപ്പെട്ടത്. മരണപ്പെടുന്നതിന് തലേ ദിവസം ആശുപത്രി കിടക്കയിൽ കിടന്ന് ബാൽ തന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
കൊവിഡ് വ്യാപനം മൂലം രാജ്യം ലോക്ക് ഡൗണായതിനാൽ ബംഗളുരുവിലേക്ക് വരാൻ ബാലിന്റെ മാതാപിതാക്കൾക്ക് വിമാനം അനുവദിച്ചില്ല. ഇതേ തുടർന്നാണ് ഇവർ റോഡ്മാർഗം തിരഞ്ഞെടുത്തത്. നിലവിലെ സാഹചര്യത്തിൽ വിമാന സർവീസ് അനുവദിക്കാൻ കഴിയില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്.
"അഗാധമായ അനുശോചനം! സുരക്ഷിതമായ യാത്രയായിരിക്കട്ടെ. നിയമങ്ങൾ ഒരിക്കലും കല്ലിൽ എഴുതിയിട്ടില്ല. പ്രത്യേക സാഹചര്യങ്ങളിൽ അവ പരിഷ്‌ക്കരിക്കുകയോ മാറ്റുകയോ ചെയ്യുന്നു. " എന്ന്
ആർമി മുൻ മേധാവി വി പി മാലിക്ക് എൻ എസ് ബാലിന്റെ സഹോദരന്റെ ട്വീറ്റിൽ കമന്റ ചെയ്തു.