kuwait

കുവൈത്ത്: വിദേശരാജ്യങ്ങളിലേക്ക് കുവൈറ്റിൽ നിന്ന് വിമാന സർവീസ് പുനരാരംഭിക്കാൻ വിമാന കമ്പനികൾക്ക് കുവൈറ്റ് സർക്കാർ അനുമതി നൽകി. യാത്രാവിമാനങ്ങൾ നിർത്തിയതോടെ നിരവധി പേരാണ് കുവൈറ്റിൽ കുടുങ്ങിക്കിടക്കുന്നത്. കുവൈറ്റ് സർക്കാർ തീരുമാനം മലയാളികളടക്കമുള്ളവർക്ക് ആശ്വാസം പകരുന്നതാണ്. എന്നാൽ ഇന്ത്യയിലേക്ക് വിമാന സർവീസുകൾ ആരംഭിക്കുന്ന കാര്യത്തിൽ ഇന്ത്യൻ അധികൃതർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

അതിനാൽ ഇന്ത്യയിലേക്ക് വിമാന സർവീസ് നടത്താനാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.നേരത്തെ യു.എ.ഇയിൽ നിന്ന് ഫ്‌ളൈ ദുബായ് കേരളത്തിലേക്കുള്ള സർവീസുകൾ പ്രഖ്യാപിച്ചിരുന്നെങ്കിലും അനുമതി കിട്ടാത്തതിനാൽ റദ്ദാക്കുകയായിരുന്നു.

ഇന്ത്യയിൽ ലോക്ക് ഡൗൺ നീട്ടാനാണ് സാദ്ധ്യത. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ എടുക്കുന്ന തീരുമാനത്തെ അനുസരിച്ചിരിക്കും കുവൈറ്റിലെ മലയാളികളുടെ നാട്ടിലേക്കുള്ള യാത്രാമോഹം സഫലമാകുക.