കൊവിഡിൽ കേരളം നടത്തുന്ന പ്രതിരോധപ്രവർത്തനങ്ങൾക്ക് പ്രമുഖ അമേരിക്കൻ പത്രം വാഷിംഗ്ടൺ പോസ്റ്റിന്റെ പ്രശംസ.-" വൈറസ് ബാധയറിയാൻ കർശനമായ പരിശോധന,രോഗബാധിതരുടെ സമ്പർക്കം കണ്ടെത്തൽ, സുരക്ഷിതമായ ലോക്ക്ഡൗൺ, രോഗം ഭേദമായവരുടെ എണ്ണം,കമ്മ്യൂണിറ്റി കിച്ചണിലുടെ ലക്ഷക്കണക്കിനുപേർക്ക് സൗജന്യഭക്ഷണം, " -കേരളം എന്ന സംസ്ഥാനം കൊവിഡ് പ്രതിരോധത്തിൽ സ്വീകരിച്ച നടപടികൾ ലോകത്തിന് തന്നെ മാതൃകയാണെന്നാണ് വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട് .
രോഗബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ടവർക്കുള്ള ദീർഘമായ ക്വാറന്റൈനും,ഒറ്റപ്പെട്ടുപോയ അന്യ സംസ്ഥാനത്തൊഴിലാളികൾക്കു നൽകിയ കരുതലും കേരളത്തിന്റെ മികവാണ്.ഇന്ത്യയ്ക്കു തന്നെ മാതൃകയാകുന്നതാണ് പ്രവർത്തനങ്ങൾ.ഇതെല്ലാം കണക്കിലെടുക്കുമ്പോൾ കേരളത്തെ പ്രശംസിക്കാതിരിക്കാൻ കഴിയില്ലെന്ന് കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച വിശദമായ റിപ്പോർട്ടിൽ വാഷിംഗ്ടൺ പോസ്റ്റ് വ്യക്തമാക്കുന്നു.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾ നടത്തിയ ടെസ്റ്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യ നടത്തിയ മൊത്തം രോഗപരിശോധനയുടെ 10 ശതമാനം കേരളത്തിലാണ്.ഏപ്രിൽ ആദ്യ ആഴ്ചയിൽ മാത്രം 13000 പരിശോധനയാണ് കേരളം നടത്തിയത്.
ഇന്ത്യയുടെ 1.13 ശതമാനമെ ഭൂവിസ്തൃതിയുള്ളുവെങ്കിലും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സംസ്ഥാനമായ കേരളം കൊവിഡ് പ്രതിരോധത്തിൽ ശക്തമായ ചുവടുവയ്പ്പാണ് നടത്തിവരുന്നത്. കോവിഡ് രോഗം ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്തത് ജനുവരി 30 ന് കേരളത്തിലായിരുന്നു. തുടർന്നിങ്ങോട്ട് സ്വീകരിച്ച രോഗപ്രതിരോധ പ്രവർത്തനങ്ങൾ സംസ്ഥാനത്തിന് പ്രയോജനകരമായി.
ഫലപ്രദമായി രോഗ പ്രതിരോധ സൂചികകളിൽ ബേസിക് റീപ്രൊഡക്ഷൻ നമ്പർ (ബി.ആർ.എൻ ) മരണ നിരക്ക്, ചികിത്സ, , വിജ്ഞാന വ്യാപനം,എന്നിവ ഇതിൽ ഉൾപ്പെടുന്നു. സാമൂഹ്യ അകലം പാലിക്കുന്നതിലും, അനാവശ്യ യാത്രകൾ ഒഴിവാക്കുന്നതിലും മലയാളിയെ നിർബന്ധിതരാക്കിയതാണ് ഇതിനുപിന്നിലെ വിജയരഹസ്യം.ലോകാരോഗ്യ സംഘടനയുടെ ഇന്ത്യൻ പ്രതിനിധി ഹെങ്ക് ബെക്കാദം കഴിഞ്ഞകാലങ്ങളിൽ ആരോഗ്യ മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങളെ പ്രശംസിച്ചത് റിപ്പോർട്ടിൽ ഉദ്ധരിച്ചിട്ടുണ്ട്.കേരളത്തിൽ കമ്മ്യൂണിസ്റ്റ് സർക്കാർ ദീർഘകാലം ഭരിച്ചതിലൂടെ ഉണ്ടായ നേട്ടങ്ങളെക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നു.
ആരോഗ്യ കേന്ദ്രങ്ങളിലെ ഭൗതിക സൗകര്യങ്ങളും ആശാവർക്കർ മുതൽ ഡോക്ടർമാർ വരെയുള്ള ആരോഗ്യപ്രവർത്തകരുടെ ചിട്ടയോടെയുള്ള നെറ്റ് വർക്കിംഗ്, രോഗ ലക്ഷണമുള്ളവരെ ടെസ്റ്റിംഗിന് വിധേയരാക്കൽ, മാധ്യമങ്ങളിലൂടെയുള്ള ശാസ്ത്രീയ അവബോധം എന്നിവ സമ്പൂർണ്ണ സാക്ഷരത കൈവരിച്ച് കേരളത്തിലെ സുസ്ഥിര രോഗ നിർണ്ണയത്തിന് ഉപകരിച്ചിവരുന്നു. കോവിഡ്-19 നെ നേരിടുന്നതിൽ ഇന്ത്യ മറ്റു രാജ്യങ്ങൾക്കു മുന്നിലാണെന്ന് കേംബ്രിഡ്ജ് ഇൻഡെക്സ് ഫോർ കോവിഡ്-19 ഗവേണൻസ് റെസ്‌പോൺസ് പഠനം വ്യക്തമാക്കിയിട്ടുണ്ട്. പഠനത്തിൽ കേരളത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. അമേരിക്ക, ജർമ്മനി, ഇറ്റലി, സ്‌പെയിൻ ദക്ഷിണ കൊറിയ ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളെ താരതമ്യം ചെയ്താണ് പഠനം.
ദേശീയ തലത്തിലും കോവിഡ് ബാധിച്ചവരുടെ മരണ നിരക്ക് കേരളത്തിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ്. രോഗം ബാധിച്ച വ്യക്തികളിൽ നിന്നും രോഗബാധിതരാകുന്ന ബി.ആർ. എൻ സൂചികയും 0.5-ൽ താഴെയാണ്.