സോൾ: കൊവിഡ് - 19 രോഗം ഭേദമായ 91 പേർക്ക് വീണ്ടും രോഗം ബാധിച്ചതായി ദക്ഷിണ കൊറിയ.
ശരീരത്തിൽ നിഷ്ക്രിയമായ വൈറസ് വീണ്ടും സജീവമായതാണെന്നാണ് കൊറിയ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ ജിയോംഗ് യുൻ ക്യോംഗ് പറയുന്നത്. വിഷയത്തിൽ പഠനം നടക്കുകയാണ്. പരിശോധനകളിലെ പിശകും വൈറസിന്റെ അവശേഷിപ്പുകൾ ആളുകളുടെ ശരീരത്തിലുണ്ടാകുന്നതും വീണ്ടും രോഗം പോസിറ്റീവാകാൻ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. അതേസമയം, പരിശോധനയിൽ രോഗം ഇല്ലെന്ന് കണ്ടെത്തിയവരിലും വൈറസ് ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് അമേരിക്കൻ ഗവേഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.