ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാൾ ക്ളബ് ലിവർപൂളിന്റെ ഇതിഹാസ താരം കെന്നി ഡാഗ്ളിഷിന് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ക്ളബ് വൃത്തങ്ങൾ അറിയിച്ചു. സ്കോട്ട്ലാൻഡുകാരനായ ഡാഗ്ളിഷിന് 69 വയസുണ്ട്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ ബാക്ടീരിയൽ ഇൻഫെക്ഷനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കൊവിഡിന്റെ ലക്ഷണങ്ങൾ ഒന്നുമില്ലായിരുന്നുവെങ്കിലും പരിശോധനയിൽ പോസിറ്റീവ് ആവുകയായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.1977 മുതൽ 13 വർഷക്കാലം ലിവർപൂളിനായി കളിച്ച ഡാഗ്ളിഷ് രണ്ട് തവണ പരിശീലകനുമായിരുന്നു.