റിയാദ്: 24 മണിക്കൂറിനിടെ സൗദിയില്‍ കൊറോണ വൈറസ് ബാധിച്ച് അഞ്ച് പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് സ്വദേശികളും മൂന്നു വിദേശികളും ഉള്‍പ്പെടുന്നു. ഇതോടെ സൗദിയില്‍ കൊറോണ കാരണം മരിച്ചവരുടെ എണ്ണം 52 ആയി ഉയര്‍ന്നു.
382 പേര്‍ക്ക് കൂടി രാജ്യത്ത് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 4033 ആയി. 338 പേരാണ് പുതുതായി രോഗമുക്തിനേടിയിട്ടുള്ളത്. ഇതോടെ മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 720 ആയി. ചികിത്സയിലുള്ളവരില്‍ 67 പേരുടെ നില ഗുരുതരമാണ്.