ചെന്നൈ: തമിഴ്നാട്ടിൽ മദ്യം ലഭിക്കാത്തതിനെ തുടർന്ന് സാനിറ്റൈസറിൽ വെള്ളമൊഴിച്ച് കുടിച്ച യുവാവ് മരിച്ചു. കോയമ്പത്തൂർ സ്വദേശിയായ ഗ്യാസ് സിലിണ്ടർ വിതരണക്കാരൻ ഇ.ബെർണാഡാണ് (35) മരിച്ചത്. ശനിയാഴ്ച പുലർച്ചെ വീട്ടിൽ ബോധരഹിതനായ നിലയിൽ കണ്ടെത്തിയ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്ഥിരം മദ്യപാനിയായ ബെർണാഡ് കഴിഞ്ഞ ഒരാഴ്ചയായി മദ്യം ലഭിക്കാത്തതിലുള്ള അസ്വസ്ഥതയിലായിരുന്നു. കൊവിഡിനെ പ്രതിരോധിക്കാൻ മദ്യത്തിന് കഴിയുമെന്ന മിഥ്യാ ധരണയിലാണ് ആൾക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഇയാൾ കുടിച്ചതെന്നും പൊലീസ് പറഞ്ഞു.