ആലപ്പുഴ: ബൈക്ക് ഉപയോഗിച്ച് ചാരായം കടത്തിയതിന് ബി.ജെ.പി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പിയുടെ ആലപ്പുഴ പുറക്കാട് പഞ്ചായത്ത് സൗത്ത് ഏരിയ അദ്ധ്യക്ഷൻ സുരേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഉച്ചതിക്ക് ഒരു മണിയോടെ കൊട്ടാരവളപ്പിന് സമീപത്തുള്ള പ്രദേശത്തുനിന്നുമാണ് അമ്പലപ്പുഴ പൊലീസ് സുരേഷിനെ പിടികൂടിയത്. ഇയാളിൽ നിന്നും ഒരു ലിറ്റർ ചാരായവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
മദ്യലഹരിയിലായിരുന്ന ഇയാൾ പൊലീസ് സ്റ്റേഷനിലും മാനസികാസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് സുരേഷിനെ പാർട്ടി ചുമതലകളിൽ നിന്നും പുറത്താക്കിയതായി ബി.ജെ.പി ജില്ലാ അദ്ധ്യക്ഷനായ എം.വി ഗോപകുമാർ വ്യക്തമാക്കി.