ഉരുണ്ട ഭൂമിയ്ക്ക് ദിശയുണ്ടെന്നും ഭൂമിയുടെ ചലനവും ചന്ദ്രന്റെയും സൂര്യന്റെയും പ്രകാശപ്രഭാവവും ഭൂമിയിൽ ജീവിക്കുന്ന എല്ലാ ജീവികളെയും സ്വാധീനിക്കുന്നുണ്ടെന്നും ആദ്യം പറഞ്ഞത് ഗലീലിയോ ഗലീലിയാണ്. ഇറ്റലിയിലെ പിസ എന്ന കൊച്ചുഗ്രാമത്തിന് അതൊന്നും ആദ്യം വിശ്വസിക്കാനായില്ല. പക്ഷേ ഇന്ന് ലോകത്ത് ഭൂമിയുമായി ബന്ധപ്പെട്ട് നടക്കുന്ന മുഴുവൻ ഗവേഷണങ്ങൾക്കും കണ്ടെത്തലുകൾക്കും അടിസ്ഥാനം ഗലീലിയോയുടെ കണ്ടുപിടുത്തമാണ്. ഉരുണ്ട ഭൂമിയ്ക്ക് ഒരു ദിശാകവചം നൽകിയതും അദ്ദേഹമാണ്. ഇത് വാസ്തു ശാസ്ത്രത്തിലെ വലിയ സംഭാവനയായി മാറി.
വാസ്തുശാസ്ത്രം എന്താണെന്ന് അറിയും മുമ്പേ ഗലീലിയോയെ വിശ്വസിച്ച ഇറ്റലിയിലെ പ്രമാണിമാർക്ക് വാസസ്ഥലം ഒരുക്കിയത് ഗലീലിയോ ആണെന്ന് പറഞ്ഞാൽ ഇന്ന് എത്ര പേർക്ക് വിശ്വസിക്കാനാവും. ഭൂമിയുടെ ചലനം, സൂര്യന്റെയും ചന്ദ്രന്റെയും ആകർഷണം എന്നിവയെല്ലാം ഊർജ വിധേയത്താൽ ഭൂമിയെ വലിയ തോതിലാണ് സ്വാധീനിക്കുന്നത്. ഗലീലിയോ പറഞ്ഞ അതേ തത്വങ്ങൾ മറ്റുരൂപത്തിൽ ഭാരതത്തിന്റെ ഋഷിവര്യന്മാരും അന്നത്തെ രാജാക്കന്മാരെ അറിയിച്ചിരുന്നു. കിണറുകൾക്കും വീടുകൾക്കും അങ്ങനെയാണ് ഭാരതത്തിൽ രാജാക്കന്മാർ സ്ഥാനം നിർണയിക്കാൻ പ്രഗത്ഭരെ നിയമിച്ചു തുടങ്ങിയത്.
ഉരുണ്ട ഭൂമിയ്ക്ക് ദിശ പറയുന്നത് അനുചിതമായി തോന്നാം. പക്ഷേ ശാസ്ത്രം അങ്ങനെയാണ് പറയുന്നത്. ഉരുണ്ട് ഇരിക്കുക എന്നു പറഞ്ഞാൽ വൃത്തത്തിലിരിക്കുക എന്നാണല്ലോ. സംഖ്യാ ശാസ്ത്രം അഥവാ മാത്തമാറ്റിക്സ് ശാസ്ത്രമാണല്ലോ. അതുപ്രകാരം ഒരു വൃത്തത്തിന്റെ അളവ് 360 ഡിഗ്രിയാണ്. ഒരു വൃത്തം വരച്ച് 360 ഡിഗ്രി നാല് തുല്യഭാഗമമായി വിഭജിക്കാം.അപ്പോൾ അതിന്റെ ഒരു ഭാഗം 90 ഡിഗ്രിയെന്ന് കാണാം. ഇങ്ങനെ വൃത്തത്തി ന് നാലു ഭാഗങ്ങളായി. ഈ നാലുഭാഗത്തെയും വീണ്ടും വിഭജിച്ചാൽ 45 ഡിഗ്രി വീതം ഒരിടത്ത് ലഭിക്കും. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് വിവിധ ദിശകളെ ശാസ്ത്രം നിർവചിച്ചിട്ടുള്ളത്. ഭൂമിയുടെ ചലനമനുസരിച്ച് തെക്കുനിന്ന് ഊർജ ഒഴുക്ക് വടക്കുകിഴക്കേ വശത്തേക്കാണ് വരുന്നത്. ഈ വടക്കുകിഴക്കു ദിശയിലാണ് ഏറ്റവും നല്ല ഉൗർജമേഖലയെന്ന് കണ്ടെത്തിയിട്ടുള്ളത്. ഇത് 0 ഡിഗ്രിയായി കണക്കാക്കുന്നു. വടക്കുനിന്ന് കിഴക്ക് 90 ഡിഗ്രിയായാൽ കൃത്യം കിഴക്കായി.
കിഴക്കുനിന്ന് പിന്നീട് 180 ഡിഗ്രിയിലെത്തുന്നതാണ് തെക്ക്. അവിടെ നിന്നും കറങ്ങി 270 ഡിഗ്രിയിലെത്തുമ്പോൾ അത് പടിഞ്ഞാറായി. പടിഞ്ഞാറു നിന്ന് ഭൂമിയുടെ ഭ്രമണം പൂർത്തിയാക്കി വരുന്ന വടക്കിലെത്തുമ്പോൾ അത് വൃത്താകൃതിയിൽ പൂർണമാകും. ഇതാണ് വാസ്തുവിന് അടിസ്ഥാന പ്രമാണം. അല്ലാതെ ഒരാളുടെ ജനനത്തീയതിയും അയാൾ ജനിച്ച നക്ഷത്രവും നോക്കിയല്ല വാസ്തുശാസ്ത്രം ഗണിക്കേണ്ടത്. ഇങ്ങനെ ജനത്തെ വ്യാപകമായി കബളിപ്പിച്ചതു കൊണ്ടുതന്നെ ലക്ഷക്കണക്കിന് ആളുകൾക്ക് വാസ്തുശാസ്ത്രത്തിന്റെ ഗുണം കിട്ടാതെ പോയി.
നാട്ടുഭാഷയിൽ ദിശ പറയുമ്പോൾ സൂര്യനുദിക്കുന്ന ദിക്കിനെ കിഴക്കെന്നും അസ്തമയദിക്കിനെ പടിഞ്ഞാറെന്നും പറയാം. കിഴക്കിൽ നിന്ന് 180 ഡിഗ്രി പോകുന്നത് തെക്കാവുമ്പോൾ അതിന്റെ എതിർദിശ വടക്കുമാവുന്നു. വടക്കിനും കിഴക്കിനും കൂടുതൽ ഉയർന്ന ഫലങ്ങളാണ് വാസ്തുവിൽ കണ്ടുവരുന്നത്. എന്നാൽ ഓരോ ദിശയിലെയും കോണുകളിലോ കൃത്യദിശയിൽ നിന്ന് മാറിയോ നിൽക്കുന്ന വാസ്തുവിന് നല്ല ഫലം കിട്ടുകയുമില്ല. കിഴക്കും വടക്കും ദിശയിൽ വടക്കോട്ടോ കിഴക്കോട്ടോ 'കൃത്യമായി "വയ്ക്കുന്ന വീടിനും കിടക്കുന്ന വസ്തുവിനും മികച്ച ഫലം കണ്ടിട്ടുണ്ട്. നേതാക്കളും നയിക്കുന്നവരും സസുഖം വാഴുന്നവരും മാറാ രോഗങ്ങളില്ലാത്തവരും ഉന്നതസ്ഥാനീയരും ഉന്നതവിദ്യയുള്ളവരും ഇങ്ങനെയുള്ളിടത്ത് ജീവിക്കുന്നുണ്ടെന്നത് സത്യവുമാണ്. മറ്റു ദിക്കിലേയ്ക്ക് ഉള്ള വീടുകളിൽ ഉന്നതരായവരും സൗഖ്യമുള്ളവരുമില്ലേയെന്ന് ചോദിക്കാം. ഉണ്ട്, അത് ആ വീടുകളുടെയോ വസ്തുവിന്റെയോ കൃത്യമാർന്ന നിർമ്മാണം മൂലമാണ്.
ഉദാഹരണത്തിന് പളനി ശ്രീമുരുകന്റെ ക്ഷേത്രം ലോക പ്രശസ്തമല്ലേ? കോടികളുടെ വരുമാന സ്ഥലമല്ലേ... ഗുരുവായൂർ ക്ഷേത്രവും ശബരിമല ക്ഷേത്രവും കിഴക്ക് ദർശനമാണ് അതും ലോകത്തിന്റെ ഇഷ്ടഭൂമിയല്ലേ. പടിഞ്ഞാറിനെയോ തെക്കിനെയോ അപേക്ഷിച്ചാണ് കിഴക്കും വടക്കും കൂടുതൽ നല്ലതെന്നാണ് പറഞ്ഞുവരുന്നത്. പടിഞ്ഞാറേയ്ക്ക് ദർശനമുള്ള വീടോ ഭൂമിയിലോ ജീവിക്കുന്നവർ വളരെ പേരെടുത്തവരായി കണ്ടുവരുന്നുണ്ട്. വരുമാനമുണ്ടാവുമെങ്കിലും പൂർണ അർത്ഥത്തിൽ അത് വിനിയോഗിക്കാനാവില്ലെന്ന് തെളിയിക്കാവുന്നതുമാണ്. പടിഞ്ഞാറിൽ കൃത്യമല്ലാതെ പണിത വീടുകളിൽ തുടർച്ചയായ കഷ്ടനഷ്ടങ്ങളും രോഗദുരിതങ്ങളും ഉണ്ടാവുന്ന അനുഭവസ്ഥർ ഏറെയുണ്ട്. വടക്കുപടിഞ്ഞാറേക്കുള്ളിടത്ത് വഴക്ക് ഒഴിയില്ലെന്നാണ് അനുഭവം. വീടോ വസ്തുവോ വടക്കുപടിഞ്ഞാറേയ്ക്ക് തള്ളി നിന്നാൽ പിന്നെ പറയാനേ ഇല്ല. അപകടങ്ങളും കാലുകളിലുണ്ടാവുന്ന രോഗവും ഇവിടെ തുടർച്ചയായി സംഭവിക്കാറുണ്ട്.
ഇനി തെക്കുപടിഞ്ഞാറ് കുഴിയോ കിണറോ ഉണ്ടെങ്കിൽ നൂറ് കണക്കായ മോശപ്പെട്ട ഫലങ്ങളാണ് ഉണ്ടാവുക.വടക്കു കിഴക്ക് തുറന്ന വീടോ വസ്തുവോ സ്ഥാപനങ്ങളോ ഉണ്ടെങ്കിൽ അവർ പ്രശസ്തിയുടെ കൊടുമുടിയിലോ വരുമാനവർദ്ധനവിൽ മുന്നിലോ എന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. തെക്ക് ഒരു മോശം ദിക്കായി ചിലരെങ്കിലും വ്യാഖ്യാനിക്കാറുണ്ട്. അങ്ങനെ കരുതുന്നത് പൂർണമായും ശരിയല്ല. അതിശക്തമായ ഊർജപ്രസരണമാണ് തെക്ക് ദിക്കിൽ ഉണ്ടാവുന്നത് എന്നത് സത്യമാണ്. അതാകാം കാരണം. തെക്കോട്ടിറങ്ങരുത് തെക്കോട്ട് കയറിപ്പോകരുത് എന്ന് പണ്ടുമുതലേ നാട്ടിൽ പറയുന്ന കാര്യങ്ങൾ അനുഭവത്തിന്റെ വെളിച്ചത്തിലാകാം. ആരും ശാസ്ത്രം നോക്കാതെ അനുഭവം പറയുന്നു അത്രമാത്രം. പക്ഷേ തെക്കിന്റെ ശരിയായ ദിശയെടുത്ത് അവിടെ ദർശനമായി വീട് പണിതാൽ അത് ഭാഗ്യവീടാകുമെന്നും ആയിരക്കണക്കായ ഉദാഹരണങ്ങളുണ്ട്. മൊത്തം ദിശ എട്ടാണ്. അതേപ്പറ്റി അടുത്തയാഴ്ച പറയാം.