corona-numbers

ഈ കണക്കുകൾ ആശങ്കയോ ഭീതിയോ വിതയ്‌ക്കാനല്ല,

കൂടതുൽ കരുതൽ വേണമെന്ന് ഒാർമ്മിപ്പിക്കാനാണ്.

ചൈനയിലെ വുഹാൻ പ്രവിശ്യയിൽ 2019 ഡിസംബറിലാണ് ലോകത്തെയും ചൈനയിലെയും ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്‌തത്. ചൈനയിലെയും ലോകത്തെയും ആദ്യ കൊവിഡ് മരണം ഈ വർഷം ജനുവരി ആദ്യം വുഹാനിൽ. 2020 ജനുവരി 30 ന് ആഗോള പൊതുജനാരോഗ്യ പ്രശ്നമായി കൊവിഡ് പ്രഖ്യാപിക്കപ്പട്ടു. മാർച്ച് 11 ന് ലോകാരോഗ്യ സംഘടന കൊവിഡ് 19 ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു.

ചൈനയ്‌ക്കു പുറത്ത് ആദ്യ മരണം 2020 ഫെബ്രുവരി 1ന് ഫിലിപ്പൈൻസിൽ. ഏഷ്യയ്‌ക്കു പുറത്ത് ആദ്യ മരണം ഫെബ്രുവരി 14ന് ഫ്രാൻസിൽ. ഫെബ്രുവരി 28 ആയപ്പോൾ ഇറാൻ,​ ഇറ്റലി,​ ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ ഒരു ഡസനിലധികം വീതം മരണം. മാർച്ച് 13 ആയപ്പോഴേക്കും അന്റാർട്ടിക്ക ഒഴികെ എല്ലാ ഭൂഖണ്ഡങ്ങളിലേക്കും കൊവിഡ് പടർന്നു. നാൽപ്പതിലേറെ രാജ്യങ്ങളിൽ മരണം. ഇന്ന് ഏപ്രിൽ 13 എത്തുമ്പോൾ 210 രാജ്യങ്ങളിൽ കൊവിഡ് രോഗികൾ. പ്രമുഖ രാജ്യങ്ങളെല്ലാം ശവപ്പറമ്പുകളായി.

ഇപ്പോൾ ലോകത്തെ അവസ്ഥ ഇങ്ങനെ:

@ ആകെ രോഗികൾ:18 ലക്ഷം

@ ആകെ മരണം: 1.08 ലക്ഷം

@ രോഗമുക്തരായത്: 4.04ലക്ഷം പേർ

ചൈന

@രോഗികൾ: 82,052

@മരണം: 3339

@വുഹാൻ പ്രവിശ്യയിൽ ആദ്യ കേസ്: 2019 ഡിസംബറിൽ

@ ഹുവാനനിലെ മാംസ മാർക്കറ്റിൽ നിന്ന് രോഗം പകർന്നു

@ മാർക്കറ്റിലെ മാംസ വിതരണക്കാരനാണ് രോഗം തിരിച്ചറിഞ്ഞത്

@ 2020 ജനുവരി 9 ന് വുഹാനിൽ ആദ്യ മരണം

ഇറ്റലി

@ രോഗികൾ: 1.52 ലക്ഷം

@ മരണം: 19,​468

@ ആദ്യ പോസിറ്റീവ് കേസ് ജനുവരി 31 ന്

@ ആദ്യ മരണം ഫെബ്രുവരി 22

@ മാർച്ച് ആദ്യം രാജ്യം മുഴുവൻ രോഗം പടർന്നു

@മാ‌ർച്ച് 9ന് ഇറ്റലിയെലെ ആറു കോടി ജനങ്ങളും ക്വാറന്റൈനിൽ

@മാർച്ച് 21ന് രാജ്യം മുഴുവൻ ലോക്കൗട്ട്

അമേരിക്ക

@ രോഗികൾ: 5.22 ലക്ഷം

@ മരണം: 20,​601

@ ആദ്യ പോസിറ്റീവ് കേസ് ജനുവരി 20ന്

@ 5 ദിവസം മുമ്പ് വുഹാനിൽ നിന്നെത്തിയ 35 കാരന് രോഗം സ്ഥിരീകരിച്ചു

@ ഇപ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ രോഗികൾ

@ 50 സംസ്ഥാനങ്ങളിലും രോഗം പടർന്നു

സ്‌പെയിൻ

@ രോഗികൾ 1.63 ലക്ഷം

@ മരണം16,​606

@ ആദ്യ കേസ് ജനുവരി 31ന്

@ ജർമ്മൻ ടൂറിസ്റ്റിന് രോഗം സ്ഥിരീകരിച്ചു

@ ഫെബ്രുവരി 26 - മാർച്ച് 12 സമൂഹ വ്യാപനം

@ മാർച്ച് 13: രാജ്യത്തെ 50 പ്രവിശ്യകളിലും രോഗം

@ മരിച്ചവരിൽ നൂറിലേറെ ഡോക്ടർമാരും

ബ്രിട്ടൻ

രോഗികൾ 79,000

മരണം 9875

ആദ്യ പോസിറ്റീവ് കേസ് ജനുവരി 31ന്

രണ്ട് ചൈനീസ് പൗരന്മാർക്ക് രോഗം സ്ഥിരീകരിച്ചു

ഫെബ്രുവരി അവസാനം സാമൂഹ്യ വ്യാപനം

മാർച്ചിൽ രോഗവ്യാപനം രൂക്ഷമായി

മരണ സംഖ്യ കുതിച്ചുയർന്നു

ചാൾസ് രാജകുമാരനും പ്രധാനമന്ത്രി ബോറിസ് ജോൺസണും രോഗബാധ

ഇന്ത്യ

@ രോഗികൾ 8,​683

@ മരണം 290

@ ആദ്യ പോസിറ്റീവ് കേസ് ജനുവരി 30ന് കേരളത്തിൽ

@ ചൈനയിൽ നിന്ന് വന്ന വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചു

@ ഇന്ത്യയിലെ സാമ്പിൾ പരിശോധനാ നിരക്ക് കുറവായതിനാൽ കൂടുതൽ രോഗബാധിതർ ഉണ്ടാവുമെന്ന് ആശങ്ക

@ 19 ദിവസമായി ലോക് ഡൗൺ നിലനിന്നിട്ടും രോഗികൾ വർദ്ധിക്കുന്നു

@രാജ്യത്ത് ആദ്യമായി ശനിയാഴ്ച ഒറ്റദിവസം പുതിയ രോഗികൾ 1000 കടന്നു

@ 12 സംസ്ഥാനങ്ങളിൽ പകർച്ച വ്യാധി നിയമം പ്രഖ്യാപിച്ചു

@ 75 ജില്ലകൾ ഹോട്ട്സ്‌പോട്ടുകൾ

@മഹാരാഷ്‌ട്രയിൽ രോഗം രൂക്ഷമാകുന്നു

@തമിഴ്‌നാട്,​ ഉത്തർപ്രദേശ്,​ മദ്ധ്യപ്രദേശ്,​ രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ കടുത്ത ആശങ്ക

മഹാരാഷ്‌ട്ര

@ഇന്ത്യയിൽ കൊവിഡ് ഏറ്റവും രൂക്ഷം

@ രോഗികൾ 1,761

@മരണം 127

@ ആദ്യ പോസിറ്റിവ് കേസ് മാർച്ച് 9ന് പൂനെയിൽ

@ഒറ്റ മാസം കൊണ്ട് 2000 അടുക്കുന്നു

@ ദുബായിയിൽ നിന്ന് വന്ന ദമ്പതികൾക്ക് രോഗം

@ ആദ്യ കൊവിഡ് മരണം മാർച്ച് 17ന്

@ മുംബയിൽ ആശുപത്രിയിൽ 64കാരൻ മരിച്ചു

@കൂടുതൽ കേസുകളും മുംബയിൽ

@ചേരിയായ ധാരാവിയിൽ രോഗവ്യാപന ഭീതി

തമിഴ്‌നാട്

@ രോഗികൾ 969

@ മരണം 10

@ ആദ്യ കേസ് മാർച്ച് 7

@കാഞ്ചീപുരം സ്വദേശിക്ക് (45)​ രോഗം

@ ആദ്യ മരണം മാർച്ച് 25

@54കാരൻ ആശുപത്രിയിൽ മരിച്ചു

@ സംസ്ഥാനത്തെ 16 ജില്ലകളിൽ രോഗം രൂക്ഷം

@ 91 ശതമാനം രോഗികൾക്കും ഡൽഹി തബ്‌ലീഗ് സമ്മേളനവുമായി ബന്ധം

മദ്ധ്യപ്രദേശ്

@ രോഗികൾ 562

@ മരണം 40

@ ആദ്യ മരണം മാർച്ച് 25ന്

@ഉജ്ജയിനിയിൽ 65കാരി മരണമടഞ്ഞു

@ രോഗികളിൽ 281 പേരും 30 മരണവും ഇൻഡോറിൽ

@ 15 ജില്ലകൾ അടച്ചു പൂട്ടി

ഉത്തർപ്രദേശ്

@ രോഗികൾ 433

@ മരണം 4

@ ആദ്യ കേസ് മാർച്ച് 5

@ഇറാനിൽ നിന്ന് വന്നയാൾക്ക് രോഗം

@ ആദ്യമരണം ഏപ്രിൽ1ന്.

@ മാർച്ച് 20 ബോളിവുഡ് ഗായിക കനിക കപൂർ വഴി നിരവധി പേർക്ക് രോഗം പകർന്നു എന്ന് ആശങ്ക

@ മാർച്ച് 25 വരെ 15 ജില്ലകൾ അടച്ചിട്ടിരുന്നു

@ ഡൽഹിയിലെ തബി‌ലീഗിൽ പങ്കെടുത്ത നിരവധി പേർ യു. പിയിൽ എത്തിയിരുന്നു