hdfc-ltd

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ഭവന വായ്‌പാ സ്ഥാപനങ്ങളിലൊന്നായ, മുംബയ് ആസ്ഥാനമായുള്ള എച്ച്.ഡി.എഫ്.സി ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം 2019 മാർച്ചിലെ 0.8 ശതമാനത്തിൽ നിന്ന് 1.10 ശതമാനമായി ചൈനയുടെ കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഒഫ് ചൈന ഉയർത്തി. 1.75 കോടി ഓഹരികളാണ് കഴിഞ്ഞപാദത്തിൽ പുതുതായി വാങ്ങിയത്.

ഫെബ്രുവരി മുതൽ ഇതുവരെ എച്ച്.ഡി.എഫ്.സി ഓഹരികൾ 41 ശതമാനം വിലത്തകർച്ച നേരിട്ടിട്ടുണ്ട്. പീപ്പിൾസ് ബാങ്കിന്റെ പർച്ചേസ്, ഓഹരികൾക്ക് കരുത്തായേക്കും. കഴിഞ്ഞ ഡിസംബർപാദത്തിൽ എൽ.ഐ.സിയും എച്ച്.ഡി.എഫ്.സിയിലെ ഓഹരി പങ്കാളിത്തം 4.21 ശതമാനത്തിൽ നിന്ന് 4.67 ശതമാനത്തിലേക്ക് ഉയർത്തിയിരുന്നു.

ആഗോളതലത്തിൽ ബ്രിട്ടീഷ് പെട്രോളിയം, റോയൽ ഡച്ച് ഷെൽ തുടങ്ങി ഒട്ടേറെ പ്രമുഖ സ്ഥാപനങ്ങളിൽ ചൈനീസ് കേന്ദ്രബാങ്കിന് നിക്ഷേപമുണ്ട്.