lic

മുംബയ്: കൊവിഡ്-19, ലോക്ക് ഡൗൺ എന്നിവ ജനങ്ങളിൽ സമ്പദ് ഞെരുക്കം സൃഷ്‌ടിച്ച പശ്ചാത്തലത്തിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിലെ പ്രീമിയം അടയ്ക്കാൻ എൽ.ഐ.സി 30 ദിവസത്തെ സാവകാശം അനുവദിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി, പോളിസി ഉടമകൾക്ക് ഡിജിറ്റലായും ഓൺലൈനായും പ്രീമിയം അടയ്ക്കാം.

എൽ.ഐ.സിയുടെ വെബ്‌സൈറ്റിൽ രജിസ്‌ട്രേഷൻ നടത്താതെ തന്നെ പണം അടയ്ക്കാൻ ഓപ്‌ഷനുണ്ട്. എൽ.ഐ.സി പേ ഡയറക്‌ട് ആപ്പ്, പേടിഎം, ഗൂഗിൾപേ, ഫോൺപേ, ഭീം, യു.പി.ഐ തുടങ്ങിയവ വഴിയും പണമടയ്ക്കാം.