akgsma

 ആഴ്ചയിൽ 3 ദിവസം തുറക്കാൻ അനുവദിക്കണമെന്ന് എ.കെ.ജി.എസ്.എം.എ

കൊച്ചി: ആഴ്‌ചയിൽ മൂന്നു ദിവസം കേരളത്തിലെ സ്വർണാഭരണ ശാലകൾ തുറക്കാൻ അനുവദിക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു. ഇളവുകളോടെ മറ്റുചില വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുവദിച്ച പശ്ചാത്തലത്തിലാണിത്.

ആഭരണങ്ങൾ നേരത്തേ ബുക്ക് ചെയ്‌തവർക്കും വിവാഹ പർച്ചേസ് നടത്തേണ്ടവർക്കും പ്രയോജനപ്പെടാൻ കടകൾ തുറക്കേണ്ടതുണ്ട്. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥപനങ്ങളും സ്വർണപ്പണയം ഇപ്പോൾ സ്വീകരിക്കുന്നില്ല. ഈ സാഹചര്യത്തിൽ, അത്യാവശ്യക്കാർക്ക് സ്വർണം വിറ്റ് പണമാക്കാനും കടകൾ തുറക്കുന്നത് ഉപകരിക്കും. സ്വർണക്കടകൾ തുറക്കുന്നത് സർക്കാരിന് നികുതി വരുമാനം ലഭ്യമാക്കുമെന്നും എ.കെ.ജി.എസ്.എം.എ പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ എസ്. അബ്‌ദുൾ നാസർ എന്നിവർ പറഞ്ഞു.