കോഴിക്കോട്: കൊവിഡ്-19 പ്രതിരോധത്തിനായി ബോബി ചെമ്മണൂർ ഗ്രൂപ്പ് നിർമ്മിച്ച ഇഗ്ളൂ പോർട്ടബിൾ ലിവിംഗ് സ്‌പേസുകൾ സൗജന്യമായി ആരോഗ്യ വകുപ്പിന് കൈമാറി. ഡോ. ബോബി ചെമ്മണൂരിൽ നിന്ന് തൃശൂർ ഡി.എം.ഒ ഡോ. കെ.ജെ. റീന അവ ഏറ്റുവാങ്ങി. ഡബ്ല്യു.എച്ച്.ഒയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി, ഏറ്റവും മികച്ചതും ആധുനിക അടിസ്ഥാന സൗകര്യങ്ങളോട് കൂടിയതുമാണിവ. ഇന്ത്യയിലെ ആദ്യത്തേയുമാണ്.
നേരത്തേ, ബോബി ഹെലി ടാക്‌സിയും സൗജന്യ സേവനത്തിനായി വിട്ടുനൽകിയിരുന്നു. സന്നദ്ധ പ്രവർത്തനങ്ങൾക്കായി ബോബി ചെമ്മണൂർ ഗ്രൂപ്പിലെ രണ്ടുലക്ഷം പേർ അടങ്ങുന്ന കർമ്മസേനയും സജ്ജമാണ്. ബോബി ഫാൻസ് ബ്ളഡ് ബാങ്കിലുള്ള ഏതാനുംപേരും ഇതിലുണ്ട്. വിരസത മാറ്റാനും വീട്ടിലിരുന്ന് അഞ്ചുലക്ഷം രൂപവരെ നേടാനുമാകുന്ന ഓൺലൈൻ സ്‌പോർട്സ്/ഗെയിം ആപ്പായ ബോബി11.കോമിന് ബോബിയും മറഡോണയും ചേർന്ന് തുടക്കമിട്ടിരുന്നു.
3.45 ലക്ഷം അഫിലിയേറ്റ്‌സുള്ള ഫിജികാർട്ട്.കോം എന്ന ഇ-കൊമേഴ്സ്/ഡയറക്‌ട് സെല്ലിംഗ് കമ്പനിയും സപ്ളൈകോയും ചേർന്ന് ഓൺലൈനായി വീടുകളിൽ അവശ്യസാധനങ്ങൾ എത്തിക്കാനുള്ള ചർച്ചകളും നടക്കുന്നുണ്ട്.