covid

തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികളിൽ കേന്ദ്ര സർക്കാർ അടിയന്തര ജാഗ്രത കാണിക്കണമെന്ന് ഒ.ഐ.സി.സി ഗ്ലോബൽ ആവശ്യപ്പെട്ടു. 8.5 മില്യൺ ഇന്ത്യക്കാർ അധിവസിക്കുന്ന ഗൾഫിൽ നിന്ന് ആളുകളെ തിരികെയെത്തിക്കാൻ കേന്ദ്ര സർക്കാർ വിമുഖത കാണിക്കുകയാണ്. പത്തും പതിനഞ്ചും തൊഴിലാളികൾ ഒരുമിച്ചു താമസിക്കുന്ന ലേബർ ക്യാമ്പുകളാണ് അധികവും. അതുകൊണ്ടുതന്നെ പ്രവാസികളുടെ ആശങ്ക ചെറുതല്ലെന്നും സെക്രട്ടറി ടി.എ നാസർ അറിയിച്ചു.