മുംബയ്: വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ) ഏപ്രിലിൽ ഇതുവരെ ഇന്ത്യൻ മൂലധന വിപണിയിൽ നിന്ന് പിൻവലിച്ചത് 9,103 കോടി രൂപ. കൊവിഡ് ആശങ്കയുടെ പശ്ചാത്തലത്തിലാണ് വിദേശ നിക്ഷേപകരുടെ പിന്മാറ്റം. 6,152 കോടി രൂപയും കൊഴിഞ്ഞത് കടപ്പത്ര വിപണിയിൽ നിന്നാണ്. മാർച്ചിൽ മൂലധന വിപണിയിൽ നിന്ന് 1.10 ലക്ഷം കോടി രൂപയുടെ വിദേശ നിക്ഷേപം പിൻവലിക്കപ്പെട്ടിരുന്നു.