തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് ആവശ്യ സാധനങ്ങൾ ഓൺലൈനിലൂടെ വീടുകളിലെത്തിക്കുന്നതിന് ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ Getany എന്ന ആപ്പ് തയ്യാറാക്കി. ഇതിന്റെ ഉദ്ഘാടനം നടനും സംവിധായകനുമായ മധുപാൽ നിർവഹിച്ചു. ആദ്യഘട്ടത്തിൽ നഗരസഭയിലെ 100 വാർഡുകളിൽ താമസിക്കുന്നവർക്കാണ് ഈ സൗകര്യം. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് വി. വിനീത്, ജില്ലാ ട്രഷറർ വി. അനൂപ്, പ്രതിൻസാജ് കൃഷ്ണ, അംശു വാമദേവൻ, രഞ്ജു എന്നിവർ പങ്കെടുത്തു. www.getanyapp.com എന്ന വെബ്‌സൈറ്റ് വഴിയും ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാം.