ലണ്ടൻ : ഫോർമുല വൺ കാർ റേസിംഗിലെ എക്കാലത്തെയും മികച്ച ഡ്രൈവർമാരിലൊരാളായ ഇംഗ്ളണ്ടുകാരൻ സ്റ്റെർലിംഗ് മോസ് (90) അന്തരിച്ചു. കാറോട്ടമത്സരങ്ങൾ ഏറ്റവും അപകടകരമായിരുന്ന 1950-60 കാലഘട്ടത്തിൽ മെഴ്സിഡസിന്റെ ഡ്രൈവറായിരുന്ന മോസ് 16 ഗ്രാൻപ്രീ കിരീടങ്ങൾ നേടിയിട്ടുണ്ട്.എന്നാൽ ഒരിക്കൽപ്പോലും ലോക ചാമ്പ്യൻ പട്ടം നേടാനായില്ല. നാല് തവണ റണ്ണർ അപ്പും മൂന്ന് തവണ മൂന്നാം സ്ഥാനക്കാരനുമായി. ഇത്രയധികം റേസുകൾ ജയിച്ചിട്ടും ലോകചാമ്പ്യനാകാത്ത റെക്കാഡും മോസിന്റെ പേരിലാണ്.