അഹമ്മദാബാദ്: ഗുജറാത്തിൽ അനധികൃതമായി പാൻമസാല വിൽപ്പന നടത്തിയിരുന്ന രണ്ടുപേരെ പൊലീസ് പിടികൂടി. ഡ്രോണുകൾ ഉപയോഗിച്ച് ഹൈടെക്ക് രീതിയിൽ പാൻമസാല വിറ്റിരുന്നവരാണ് പൊലീസിന്റെ പിടിയിലായത്.
ലോക്ക്ഡൗൺ കാരണം നിയന്ത്രണങ്ങൾ കർശനമാക്കിയതോടെയാണ് ഗുജറാത്ത് മോർബിയിലെ വിൽപ്പനക്കാർ കച്ചവടത്തിന് അത്യാധുനിക രീതി തിരഞ്ഞെടുത്തത്. ഡ്രോണുകൾ ഉപയോഗിച്ച് ആവശ്യക്കാരന്റെ വീടുകളിൽ ഹോം ഡെലിവറിയായി പാൻ മസാല എത്തിക്കുന്നതായിരുന്നു പദ്ധതി.
ഇതിന്റെ വീഡിയോ ടിക്ടോക്കിലും വൈറലായി. ഇതോടെയാണ് പൊലീസ് സംഭവം അറിഞ്ഞത്.