മദെയ്‌ര : ലോക്ക് ഡൗൺ കാലത്ത് സ്വന്തം നാട്ടിലെ സ്റ്റേഡിയത്തിൽ കൂട്ടുകാർക്കൊപ്പം പരിശീലനത്തിനിറങ്ങിയ പോർച്ചുഗീസ് ഫുട്ബാളർ ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിലക്കി അധികൃതർ. ക്രിസ്റ്റ്യാനോയും മറ്റെല്ലാ പൗരന്മാരെയും പോലെ വീട്ടിലിരിക്കേണ്ടതാണെന്നും പരിശീലിക്കാൻ ഒരു പ്രത്യേക അവകാശവുമില്ലെന്നാണ് ജന്മനാടായ മദെയ്‌രയിലെ മുൻസിപ്പൽ അധികൃതർ അറിയിച്ചത്. ഇറ്റാലിയൻ ക്ളബ് യുവന്റസിന് വേണ്ടി കളിക്കുന്ന ക്രിസ്റ്റ്യാനോ സുഖമില്ലാത്ത അമ്മയെകാണാൻ ലോക്ക് ഡൗണിന് മുമ്പ് വീട്ടിലെത്തിയതാണ്.