ulccs
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള യു.എൽ.സി.സി.എസിന്റെ രണ്ടു കോടി രൂപയുടെ ചെക്ക് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി സഹകരണ ജോയിന്റ് രജിസ്ട്രാർ വി.കെ. രാധാകൃഷ്ണന് കൈമാറുന്നു

വടകര: കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി (യു.എൽ.സി.സി.എസ്) രണ്ടു കോടി രൂപ നൽകി. സൊസൈറ്റിയുടെ വിഹിതത്തിനു പുറമേ തൊഴിലാളികളുടെയും ജീവനക്കാരുടെയുടെയും വിഹിതം കൂടി ചേർത്താണിത്. ചെയർമാൻ രമേശൻ പാലേരി കോഴിക്കോട് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ വി.കെ.രാധാകൃഷ്ണന് ചെക്ക് കൈമാറി. വൈസ് ചെയർമാൻ വി.കെ.അനന്തൻ, മാനേജിംഗ്‌ ഡയറക്ടർ എസ്.ഷാജു, ഡയറക്ടർമാരായ സി. വത്സൻ, എം.എം.സുരേന്ദ്രൻ, പി.പ്രകാശൻ, എം.പത്മനാഭൻ, പി.കെ.സുരേഷ് ബാബു, കെ.ടി.കെ. അജി, കെ.ടി. രാജൻ, വടകര എ.ആർ ഓഫീസ് സൂപ്രണ്ട് എസ്.ഷിജു എന്നിവർ സംബന്ധിച്ചു.