
ലണ്ടന്‍: കൊവിഡ് പടർന്നു പിടിക്കുന്നതിനിടെ ബ്രിട്ടന് ആശ്വാസമായി ആ വാർത്ത പുറത്തുവന്നു. കൊവിഡിനെത്തുടർന്ന് ചികിത്സയിലായിരുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസനെ ഡിസ്ചാർജ് ചെയ്തു, ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായതിനേത്തുടര്‍ന്നാണ് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്. 55കാരനായ പ്രധാനമന്ത്രിയെ രോഗം മൂര്‍ച്ഛിച്ചതിനേത്തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റിയിരുന്നു.
ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. ഇതിനു ശേഷം പ്രധാനമന്ത്രിയുടെ ചുമതലകള്‍ വിദേശകാര്യ മന്ത്രി ഡൊമിനിക് റാബ് ആയിരുന്നു നിര്‍വഹിച്ചിരുന്നത്.മാര്‍ച്ച് 27 നാണു ബോറിസ് ജോണ്‍സണു കൊവിഡ് സ്ഥിരീകരിച്ചത്. അതിനുശേഷം ഒരാഴ്ച ഔദ്യോഗിക വസതിക്കു സമീപമുള്ള ഫ്ലാറ്റില്‍ ഐസൊലേഷനിലായിരുന്നു അദ്ദേഹം. പിന്നാടാണ് ്ദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്..